15 December, 2019 05:57:13 PM
ജാമിയ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടി: രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം
ദില്ലി: ജാമിയ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം. വിവിധ സര്‍വകലാശാലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഡല്‍ഹി പോലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. റോഡ് ഉപരോധിച്ചാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഞായറാഴ്ച വൈകുന്നേരം ജാമിയ മില്ലിയ സര്‍വകലാശാലയ്ക്കു നേരെ പോലീസ് വെടിയുതിര്‍ത്തിരുന്നു.
ജാമിയ നഗറില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ മൂന്നു ബസുകള്‍ക്കു തീയിട്ടതോടെയാണു പോലീസ് വെടിയുതിര്‍ത്തത്. കാമ്പസിനു പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് കാമ്പസില്‍ കയറി വിദ്യാര്‍ഥികളെയും പോലീസ് മര്‍ദിച്ചിരുന്നു. വിദ്യാര്‍ഥികള്‍ പോലീസിനു നേരെ കല്ലെറിയുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു എന്നാണ് പോലീസ് ഭാഷ്യം. അതേസമയം വിദ്യാര്‍ഥികള്‍ അക്രമം ഉണ്ടാക്കിയിട്ടില്ലെന്നു സര്‍വകലാശാല യൂണിയനുകള്‍ വ്യക്തമാക്കി.
പുറത്തുനിന്ന് എത്തിയവരാണ് പ്രതിഷേധം അക്രമാസക്തമായക്കിയതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. അനുവാദമില്ലാതെയാണ് പോലീസ് കാന്പസില് കയറിയതെന്ന് ജാമിയ മില്ലിയ സര്‍വകലാശാല പ്രോക്ടര്‍ വസിം അഹമ്മദ് ഖാന് പറഞ്ഞു. പോലീസ് അതിക്രമിച്ചു കയറുകയായിരുന്നുവെന്നും ജീവനക്കാരെയും വിദ്യാര്‍ഥികളെയും പോലീസ് മര്‍ദിച്ചുവെന്നും വസിം അഹമ്മദ് ഖാന് പറഞ്ഞു.