14 December, 2019 05:52:18 PM
ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്‌ക്കെത്തിയ പ്രധാനമന്ത്രി കാലിടറി വീണു
കാണ്‍പൂര്‍: പ്രധാനമന്ത്രി കാലിടറി വീണു. ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്‌ക്കെത്തിയ മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറി വീഴുകയായിരുന്നു. തുടര്‍ന്ന് പടികളില്‍ വീണ പ്രധാനമന്ത്രിയെ ഉടന്‍ തന്നെ സുരക്ഷാ ഭടന്മാര്‍ എഴുന്നേല്‍പ്പിച്ചു.
നാഷണല്‍ ഗംഗാ കൗണ്‍സിലിന്‍റെ ഗംഗാ സംരക്ഷണ വീണ്ടെടുക്കലിന്‍റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു മോദി. നേരത്തെ കാണ്‍പൂരിലെത്തിയ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ആസാദ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
സമ്മേളനത്തിനായി ചകേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിച്ചത്.