14 December, 2019 03:28:44 PM


പൗരത്വ നിയമം ആദ്യം നടപ്പാക്കുക പശ്ചിമ ബംഗാളില്‍; മമതക്ക് തടയാനാകില്ലെന്ന് ബിജെപി



ഡല്‍ഹി : പൗരത്വ നിയമം ആദ്യം നടപ്പാക്കുക പശ്ചിമ ബംഗാളിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് തടയാന്‍ കഴിയില്ലെന്നും ദീലീപ് ഘോഷ് പറഞ്ഞു.


കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനേയും നോട്ട് നിരോധനത്തേയും മമത ബാനര്‍ജി എതിര്‍ത്തിരുന്നു. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയില്ല. പൗരത്വ നിയമത്തിലും അത് തന്നെയാണ് നടക്കാന്‍ പോകുന്നതെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ പേകേണ്ടി വന്നാലും പൗരത്വ നിയമവും ദേശീയ പൗരത്വ പട്ടികയും പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K