14 December, 2019 01:30:40 PM
ചൈനയില്‍ നിന്ന് സെക്‌സ് ടോയ്‌സുകള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു ; വാഹനങ്ങള്‍ പോലീസ് പിടികൂടി
ഡല്‍ഹി : ചൈനയില്‍ നിന്ന് കണക്കില്ലാതെ സെക്‌സ് ടോയ്‌സുകള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു. ടോയ്‌സുമായെത്തിയ വാഹനം ഭൂട്ടാനില്‍ പോലീസ് പിടികൂടി. ഭൂട്ടാന്‍ - ചൈന അതിര്‍ത്തിയില്‍ നിന്നാണ് വാഹനം പിടികൂടിയത്. ചൈനയില്‍ നിന്ന് കുതിരപ്പുറത്തേറ്റി കൊണ്ടുവന്ന സെക്‌സ് ടോയ്‌സുകള്‍ ബൊലേറോയിലേക്ക് നിറയ്ക്കുന്നതിനിടയിലാണ് റോയല്‍ ഭൂട്ടാന്‍ പോലീസ് ഇവരെ പിടികൂടിയത്. ചൈനയില്‍ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേനയായിരുന്നു സെക്‌സ് ടോയ്‌സ് കടത്തല്‍. മൂന്ന് ബൊലേറോ വാഹനങ്ങളാണ് റോയല്‍ ഭൂട്ടാന്‍ പോലീസ് പിടികൂടിയത്.