13 December, 2019 09:16:56 PM
പൗരത്വ ഭേദഗതി ബില്‍: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പൊലീസ് കസ്റ്റഡിയില്‍
ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌ത മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പൊലീസ് കസ്റ്റഡിയില്‍. പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് കണ്ണന്‍ ഗോപിനാഥന്‍ നടത്തിയത്. മുംബൈയില്‍ ലോങ് മാര്‍ച്ചിന് എത്തിയതായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹം ഐഎഎസ് ജോലി രാജിവച്ചത്.
രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ അന്ന് പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു.