11 December, 2019 03:39:39 PM


റിസാറ്റ് -2 ബിആര്‍ 1 വിക്ഷേപിച്ചു; പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണം



ആന്ധ്രാപ്രദേശ്‌:ഇന്ത്യയുടെ അഭിമാനമായി മാറിയ പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണമായ റിസാറ്റ് -2 ബിആര്‍ 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍നിന്നാണ് വിക്ഷേപിച്ചത്.

റിസാറ്റ് -2 ബിആര്‍1 ഉപഗ്രഹത്തെ പിഎസ്‌എല്‍വി ഭ്രമണപഥത്തിലെത്തിക്കും. കൂടാതെ മറ്റ് 9 ചെറുഗ്രഹങ്ങളേയും ഭ്രമണപഥത്തിലെത്തിക്കും.

പിഎസ്‌എല്‍വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75മത് വിക്ഷേപണം കൂടിയാണിത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K