10 December, 2019 06:13:47 PM
ത്രിപുരയില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ്, എസ്‌എംഎസ് സര്‍വീസുകള്‍ക്ക് വിലക്ക്; പ്രതിഷേധം ശക്തം
അഗര്‍ത്തല: ത്രിപുരയില്‍ രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്‍റര്‍നെറ്റ് എസ്‌എംഎസ് സര്‍വീസുകള്‍ക്ക് നിരോധനം. ത്രിപുരയിലെ ഗോത്രവര്‍ഗ്ഗക്കാരും ഇതരസമുദായങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
പൗരത്വഭേദഗതി ബില്ലിനെതിരെ ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്. മുസ്ലീം ഇതര മതവിഭാഗങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കുന്നത് സാമൂഹ്യാന്തരീക്ഷം കലുക്ഷിതമാകാന്‍ ഇടയാക്കുമെന്നാണ് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. തൊഴില്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രദേശവാസികളുടെ അവസരങ്ങള്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.