10 December, 2019 11:11:59 AM


ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ സി.ആര്‍.പി.എഫ് ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച്‌ കൊന്നു



ദില്ലി: സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സി.ആര്‍.പി.എഫ് ജവാനാണ് രണ്ട് മേലുദ്യോഗസ്ഥരെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം.


സി.ആര്‍.പി.എഫിലെ 226 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് തന്റെ അസ്സിസ്റ്റന്റ് കമാന്‍ഡറെയും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെയും വെടിവെച്ചു കൊലപ്പെടുത്തിയത്. പ്രതി മദ്യലഹരിയിലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടല്ലെന്നും, ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.


നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തേ ചത്തീസ്ഗഢ് സായുധ സേനയിലെ കോണ്‍സ്റ്റബിള്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച്‌ കൊന്ന് ആത്മഹത്യ ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K