09 December, 2019 07:07:01 PM
രാജ്യത്തിന്‍റെ സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും ആയുധ നിയമ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും ആയുധ നിയമ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി. നിരോധിത ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മ്മാണവും വില്‍പ്പനയും നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പു വരുത്തുന്നതാണ് ആയുധ നിയമ ഭേദഗതി ബില്ല്. 1959 ലെ ആയുധ നിയമമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. അനധികൃത ആയുധ നിര്‍മ്മിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നവര്‍ക്ക് 7 മുതല്‍ 14 വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ. പൊലീസ് ഉദ്യോഗസ്ഥരുടെ ആയുധം തട്ടിയെടുത്താല്‍ ജീവപര്യന്തം ശിക്ഷയും ആയുധ നിയമ ഭേദഗതി ബില്ല് വ്യവസ്ഥ ചെയ്യുന്നു.
ഭീകര സംഘടനകള്‍ വഴി രാജ്യത്തേക്ക് ആയുധക്കടത്ത് നടക്കുന്നുണ്ട്. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും രാജ്യത്തേക്ക് ആയുധങ്ങള്‍ എത്തുന്നുണ്ട്. ഇതിന് തടയിടാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്