07 December, 2019 02:16:01 PM
ഝാര്‍ഖണ്ഡ്: രണ്ടാംഘട്ട പോളിംഗില്‍ സംഘര്‍ഷം; ഒരു മരണം; ഒരു ബൂത്തിലെ പോളിംഗ് റദ്ദാക്കി
റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ സംഘര്‍ഷം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതേതുടര്‍ന്ന് ഗുല്‍മയിലെ സിസായി മണ്ഡലത്തില്‍ ഒരു ബൂത്തിലെ പോളിംഗ് റദ്ദാക്കി. ബൂത്ത് നമ്പര്‍ 36ല്‍ സുരക്ഷാജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ദ്രുത കര്‍മ്മ സേനയുടെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ഒരു സംഘം ആളുകള്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനും വെടിവയ്പിനും ഇടയാക്കിയത്.
20 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 45 ശതമാനതത്തിനു മുകളില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് ആണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖന്‍. ജാംഷെഡ്പുര്‍ ഈസ്റ്റില്‍ നിന്നും മത്സരിക്കുന്ന ദാസിന് മന്ത്രിസഭയിലെ മുന്‍ അംഗവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായി സരയൂ റോയ് ആണ് വെല്ലുവിളി ഉയര്‍ത്തുന്നത്്