05 December, 2019 06:18:21 PM
'ജാമ്യം നേടി പുറത്ത് ഇറങ്ങുന്നവരെല്ലാം സ്വാതന്ത്ര്യ സമര സേനാനികളല്ല'; പ്രകാശ് ജാവ്‌ദേക്കര്‍
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ചിദംബരം ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ജാവ്‌ദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ചിദംബരം വിശുദ്ധനാണെന്ന് സ്വയം പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യം നേടി ചിലര്‍ പുറത്തിറങ്ങും. എന്നാല്‍ അവരൊന്നും സ്വാതന്ത്ര്യ സമര സേനാനികളാണെന്ന് തെറ്റിദ്ധരിക്കരുത്.
ജാമ്യം അനുവദിക്കവെ കേസിനെക്കുറിച്ച് സംസാരിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം ഈ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് നടന്ന അഴിമതിയുടെ പേരില്‍ കേസ് നേരിടുന്ന ചിദംബരമാണ് താന്‍ മന്ത്രിയായിരിക്കുമ്പോള്‍ എല്ലാം കൃത്യമായിരുന്നെന്ന് അവകാശപ്പെടുന്നതെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.തന്‍റെ ഭരണ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന ചിദംബരത്തിന്‍റെ പ്രസ്താവന തന്നെ മറ്റൊരു കേസാണ് എന്നും അദ്ദേഹം സ്വയം സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണെന്നും ജാവ്‌ദേക്കര്‍ വ്യക്തമാക്കി