04 December, 2019 04:46:22 PM


മുസ്​ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം; ബില്ലിന്​ കേന്ദ്രമന്ത്രി സഭ അംഗീകാരം




ദില്ലി: അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്​ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക്​ ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന്​ കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. നിയമിരുദ്ധമായി പാകിസ്​താന്‍, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന്​ ഇന്ത്യയിലേക്ക്​ കുടിയേറിയ ഹിന്ദു, സിഖ്​, ക്രിസ്​ത്യന്‍, പാര്‍സി, ജൈന -ബുദ്ധവിശ്വാസികള്‍ക്ക്​ പൗരത്വം നല്‍കുന്നത്​ വ്യവസ്ഥ ചെയ്യുന്നതാണ്​ ബില്ല്​. ആറു വര്‍ഷമായി ഇന്ത്യയില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ്​ പൗരത്വം നല്‍കുക.

ബില്ല്​ പാസാക്കുന്നതിനായി ഈ ആഴ്​ച തന്നെ പാര്‍ലമ​​​ന്‍റില്‍ അവതരിപ്പിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​. മുസ്ലിം ഇതര സമുദായത്തിലുളളവര്‍ക്ക്​ പൗരത്വം നല്‍കാനുള്ള ഭേദഗതി ബില്ല്​ ജനാധിപത്യത്തി​​​​ന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക്​ എതിരാണെന്ന്​ ശശി തരൂര്‍ എം.പി പ്രതികരിച്ചു. 2016ല്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനെതിരെ അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കടുത്ത എതിര്‍പ്പ്​ ഉയര്‍ന്നിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K