04 December, 2019 01:48:16 PM
അര്‍ദ്ധ സൈനികര്‍ തമ്മില്‍ സംഘര്‍ഷം: മരിച്ചവരില്‍ മലയാളി സൈനികനും, തിരുവനന്തപുരം സ്വദേശിക്ക് പരിക്ക്
റായ്‌പൂര്‍: ഇന്തോ-ടിബറ്റന്‍ ബോര്‍ഡറില്‍ ജവാന്മാര്‍ തമ്മിലുള്ള (ഐ.ടി.ബി.പി) സംഘര്‍ഷത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജീഷാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി എസ്.ബി. ഉല്ലാസിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ ഒമ്ബത് മണിക്ക് നരിയന്‍പൂരിലെ ഐ.ടി.ബി.പിയുടെ 45-ാമത്തെ ബറ്റാലിയനിലെ കേദാര്‍നാര്‍ ക്യാമ്പിലാണ് സംഭവം.
ഒരു ജവാന്‍ തന്‍റെ തോക്ക് ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. തര്‍ക്കത്തിന്‍റെ കാരണം വ്യക്തമല്ലെങ്കിലും അവധി ലഭിക്കാത്തതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സംശയിക്കുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഹെലികോപ്‌റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് സ്ഥലത്തെത്തി