03 December, 2019 02:52:36 PM
ജസ്റ്റീസ് ലോയയുടെ മരണം: ആവശ്യം വന്നാല്‍ പുനരന്വേഷിക്കുമെന്ന് ശരത് പവാര്‍
മുംബൈ: ജസ്റ്റീസ് ലോയയുടെ മരണം സംബന്ധിച്ച് പുനരന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നാല്‍ അന്വേഷണം നടത്തുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു. ലോയയുടെ മരണത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ടെന്ന് ചില മാധ്യമങ്ങളില്‍ താന്‍ വായിച്ചിരുന്നു. ഇതിനെക്കുറിച്ച് വിശദമായ വിവരങ്ങളൊന്നും എനിക്കിറിയില്ല. ഏത് അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്, അതില്‍ എന്താണ് സത്യം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം.
അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കില്‍, കേസില്‍ വീണ്ടും അന്വേഷണം നടത്തണം. ഇല്ലായെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ശരിയല്ലന്നു പവാര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജഡ്ജി ലോയയുടെ മരണത്തിലെ ദൂരൂഹതകള്‍ ഉണ്ടെന്നും കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു