03 December, 2019 12:35:54 PM


മറാത്ത മണ്ണില്‍ ഗുജറാത്ത് കമ്പനിയ്ക്ക് ഫഡ്‌നാവിസ് സര്‍ക്കാര്‍ നല്‍കിയ കരാറുകള്‍ റദ്ദാക്കി ഉദ്ധവ് താക്കറെ




മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയ ഉദ്ധവ് താക്കറെ ആദ്യദിനത്തില്‍ തന്നെ ഫഡ്‌നാവിസ് സര്‍ക്കാരിന്‍റെ കരാറുകള്‍ റദ്ദാക്കി. മഹാരാഷ്ട്രാ ടൂറിസം വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദര്‍ശനത്തിന്റെ സംഘടനാ ചുമതലയുടെ കരാറാണ് ആദ്യദിനം തന്നെ റദ്ദാക്കിയത്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള ലല്ലൂജി ആന്‍ഡ് സണ്‍സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നല്‍കിയ 321 കോടിയുടെ കരാറാണ് റദ്ദാക്കിയത്. കരാറില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.


2017 ഡിസംബര്‍ 26നാണ് ടൂറിസം വികസന കോര്‍പറേഷന്‍ ഗുജറാത്തി കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നത്. നന്ദൂര്‍ബാറിലെ സംഘടിപ്പിക്കുന്ന സരംഗ്‌ഖേദ ചേതക് ഉത്സവത്തിന്റെ നടത്തിപ്പിനാണ് കരാര്‍ നല്‍കിയിരുന്നത്. നവംബര്‍ 28ന് ശിവസേന - എന്‍സിപി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയ അന്ന് തന്നെയാണ് ചീഫ് സെക്രട്ടറി അജോയ് മെഹ്തത്തയുടെ ഉത്തരവിനെത്തുടര്‍ന്ന് ടൂറിസം വികസന കോര്‍പ്പറേഷന്‍ കരാര്‍ റദ്ദാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K