02 December, 2019 08:41:50 PM
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വാസം ഇനി മലബാര്‍ ഹില്ലിലെ വര്‍ഷ റസിഡന്‍സില്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കും മറ്റു മന്ത്രിമാര്‍ക്കും ഔദ്യോഗിക വസതി അനുവദിച്ചു. മലബാര്‍ ഹില്ലിലെ വര്‍ഷ റസിഡന്‍സ് ആണ് ഔദ്യോഗിക വസതിയായി ഉദ്ദവ് താക്കറെയ്ക്ക് ലഭിച്ചത്. മുതിര്‍ന്ന ശിവസേന നേതാവ് എക് നാഥ് ഷിന്‍ഡെയ്ക്ക് പെഡോര്‍ റോഡിലെ സില്‍വര്‍ സ്റ്റോണ്‍ ബംഗ്ലാവ് ആണ് ഔദ്യോഗിക വസതിയായി അനുവദിച്ചു നല്‍കിയത്.
എന്‍ സി പി നേതാവ് ജയന്ത് പാട്ടീലിന് മലബാര്‍ ഹില്ലിലെ തന്നെ സേവാ സദന്‍ ആണ് ഔദ്യോഗിക വസതിയായി ലഭിച്ചത്. മറ്റൊരു മുതിര്‍ന്ന എന്‍സിപി എം.എല്‍.എ ഛഗന്‍ ബുജ് പാലിന് മലബാര്‍ ഹില്ലിലെ റാംപെക് ഔദ്യോഗിക വസതിയായി ലഭിച്ചു. മഹാസഖ്യം വിശ്വാസവോട്ട് നേടി രണ്ടു ദിവസത്തിനു ശേഷമാണ് ഔദ്യോഗിക വസതി അനുവദിച്ചത്.