01 December, 2019 11:46:09 AM
വനിതാഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ് : വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോക്ടറെ കാണാനില്ല എന്ന പരാതി ലഭിച്ചിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയതിനാണ് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. സബ് ഇന്‍സ്പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണുഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവര്‍ക്കെതിരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപം 26 വയസ്സുകാരിയായ പ്രിയങ്ക റെഡ്ഡി എന്ന മൃഗ ഡോക്ടറെ നാല് പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീന്‍, ചെന്ന കേശവുലു, ജോളു ശിവ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.