26 November, 2019 03:03:54 PM
അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു: മുഖ്യമന്ത്രി ഫഡ്നാവിസും രാജി വച്ചേക്കും
മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കകം ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് അജിത് പവാറിന്റെ രാജി വിവരം പുറത്തുവരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസും മുഖ്യമന്ത്രി സ്ഥാനം രാജി വച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വൈകിട്ട് 3.30 ന് ഫഡ്‌നാവിസ് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.