20 November, 2019 08:02:22 PM


ജോസിനെതിരെ രൂക്ഷ വിമർശനവുമായി ജോസഫ്; രാമപുരത്ത് ജോസഫ് ഗ്രൂപ്പ് കുടുംബ സംഗമം നടത്തി



പാലാ: ജോസ് കെ. മാണിയുടെ ദാര്‍ഷ്ട്യവും പിടിവാശിയുമാണ് കേരളാ കോണ്‍ഗ്രസ്സിന്‍റെ പിളര്‍പ്പിന് കാരണമെന്ന് പി.ജെ. ജോസഫിന്‍റെ കുറ്റപ്പെടുത്തൽ. ആദരണീയനായ ഒരു വൈദികന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പോലും ചെയര്‍മാനാകണമെന്ന ജോസിന്‍റെ നിര്‍ബന്ധമാണ് വഴിപിരിയുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് ജോസഫ് പറയുന്നു. അണികളും അനുഭാവികളും വരെ പരസ്യമായും രഹസ്യമായും ജോസിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും വരും നാളുകളില്‍ ജോസ് പക്ഷത്തുനിന്നും കൂടുതൽ നേതാക്കൾ പുറത്തുവരുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.


കേരളാ കോണ്‍ഗ്രസ്സിന് കേരളാ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്ഥാനവും സ്വീധീനവുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് വൈകിട്ട് രാമപുരത്ത് കേരളാ കോണ്‍ഗ്രസിന്‍റെ കുടുംബ സംഗമം  ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
ജോസഫ് ഗ്രൂപ്പിന്‍റെ രാമപുരം മണ്ഡലം പ്രസിഡന്‍റ് മത്തച്ചന്‍ പുതിയിടത്തുചാലില്‍ അദ്ധ്യക്ഷത വഹിച്ചു. ജോയി എബ്രാഹം എക്‌സ് എം.പി., സജി മഞ്ഞക്കടമ്പില്‍, വി.ജെ. ലാലി, ജോര്‍ജ് പുളിങ്കാട്, കുര്യാക്കോസ് പടവന്‍, അജിത്ത് മുതിരമല, പ്രസാദ് ഉരുളികുന്നം, തോമസ് ഉഴുന്നാലില്‍, തങ്കച്ചന്‍ മണ്ണുശ്ശേരില്‍, മൈക്കിള്‍ പുല്ലുമാക്കല്‍, സന്തോഷ് കാവുകാട്ട്, ജോയി കോലത്ത്, അഡ്വ. ജോസഫ് കണ്ടത്തില്‍, സന്തോഷ് കമ്പകത്തിങ്കല്‍, നോയല്‍ പെരുംമ്പാറ, ജോമോന്‍ ശാസ്താംപടവില്‍, അവിരാച്ചന്‍ മുല്ലൂര്‍, അനൂപ് താന്നിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K