19 November, 2019 01:00:14 PM
സോണിയയുടെയും രാഹുലിന്റെയും എസ്പിജി സുരക്ഷ: പ്രതിപക്ഷം ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ഉള്‍പ്പെടെ ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ഇതിനെതിരെ ലോക്സഭയില്‍ കോണ്‍ഗ്രസ് നല്കിയ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.