17 November, 2019 10:00:42 PM
രാജ്യത്തിന്‍റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
ദില്ലി: രാജ്യത്തിന്‍റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിരമിച്ച ഒഴിവിലേക്കാണ് മുതിര്‍ന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്ഡെ അധികാരമേല്‍ക്കുക. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.
2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റീസ് ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും, 2000ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയുമായും ബോബ്ഡെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഡ്വക്കേറ്റ് ജനറലായിരുന്ന അരവിന്ദ് ബോബ്ഡെയുടെ മകനാണ് എസ്.എ. ബോബ്ഡെ.