17 November, 2019 09:08:17 AM
ഹൈദരാബാദില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോക്കോപൈലറ്റ് മരിച്ചു
ഹൈദരാബാദ്: ഒരാഴ്ച്ച മുന്‍പ് ഹൈദരാബാദില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോക്കോപൈലറ്റ് മരിച്ചു. ലിങ്കാപള്ളിയില്‍ നിന്നും ഫലക്‌നുമയിലേക്ക് പോയ എംഎംടിഎസ് ലോക്കല്‍ തീവണ്ടിയുടെ ലോക്കോ പൈലറ്റ് ചന്ദ്രശേഖറാണ് മരിച്ചത്.
നവംബര്‍ 11നാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. തെലുങ്കാനയിലെ കച്ചിഗുഡ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് എംഎംടിഎസ് ലോക്കല്‍ ട്രെയിനും കുര്‍ണാല്‍ സെക്കന്ദ്രാബാദ് ഹുന്ദ്രി എക്‌സ്പ്രസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. ക്യാബിനില്‍ കുടുങ്ങിയ ലോക്കോപൈലറ്റ് ചന്ദ്രശേഖറിനെ എട്ട് മണിക്കൂര്‍ നീണ്ട് രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് രക്ഷപെടുത്തിയത്. തുടര്‍ന്ന് സാരമായ പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു