09 November, 2019 10:57:58 AM


അയോധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക്: പകരം മുസ്‌ലിംകൾക്ക് 5 ഏക്കർ ഭൂമി നല്‍കണം



ദില്ലി: രാ​മ​ജ​ന്മ​ഭൂ​മി ​- ബാ​ബ​റി മ​സ്ജി​ദ് കേ​സി​ല്‍ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ക്കാ​ന്‍ സു​പ്രീം കോ​ട​തി അ​നു​മ​തി. മ​സ്ജി​ദ് നി​ര്‍​മി​ക്കാ​ന്‍ പ​ക​രം അ​ഞ്ച് ഏ​ക്ക​ര്‍ ത​ര്‍​ക്ക​ഭൂ​മി​ക്കു പു​റ​ത്ത് അ​യോ​ധ്യ​യി​ല്‍​ത്ത​ന്നെ അ​നു​വ​ദി​ക്കും. 2.77 ഏ​ക്ക​ര്‍ ത​ര്‍​ക്ക​ഭൂ​മി​യാ​ണ് ക്ഷേ​ത്ര​നി​ര്‍​മാ​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.


അ​തേ​സ​മ​യം, കേ​സി​ല്‍ ക​ക്ഷി​യാ​യ ആ​ര്‍​ക്കും കോ​ട​തി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ല്ല. പ​ക​രം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മൂ​ന്നു മാ​സ​ത്തി​ന​കം രൂ​പീ​ക​രി​ക്കു​ന്ന ട്ര​സ്റ്റി​നാ​യി​രി​ക്കും സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത. ക്ഷേ​ത്രം നി​ര്‍​മി​ക്കാ​നു​ള്ള ചു​മ​ത​ല​യും ട്ര​സ്റ്റി​ന് ആ​യി​രി​ക്കും. ത​ര്‍​ക്ക​ഭൂ​മി മൂ​ന്നു പേ​ര്‍​ക്ക് തു​ല്യ​മാ​യി വീ​തി​ച്ചു​കൊ​ടു​ത്ത അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. മൂ​ന്നു മാ​സ​ത്തി​ന​കം ക്ഷേ​ത്ര​വും മ​സ്ജി​ദും നി​ര്‍​മി​ക്കാ​നു​ള്ള ക​ര്‍​മ​പ​ദ്ധ​തി കേ​ന്ദ്രം ത​യാ​റാ​ക്ക​ണം.



ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നും ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുമടങ്ങുന്ന അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. രാ​വി​ലെ കൃ​ത്യം പ​ത്ത​ര​യ്ക്കു തു​ട​ങ്ങി​യ വി​ധി പ്ര​സ്താ​വം മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.  64 ഏ​ക്ക​റാ​ണ് അ​യോ​ധ്യ​യി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ ത​ര്‍​ക്ക​ഭൂ​മി​ക്കു പു​റ​ത്ത് അ​യോ​ധ്യ​യി​ല്‍​ത്ത​ന്നെ അ​ഞ്ചേ​ക്ക​ര്‍ ഭൂ​മി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 



ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം 1992ല്‍ പ്രത്യേക നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത  2 ഏക്കര്‍ 77 സെന്‍റ് തര്‍ക്കഭൂമി രാമക്ഷേത്രനിര്‍മ്മാണത്തിനായി മൂന്ന് മാസത്തിനകം ട്രസ്റ്റിന് കൈമാറണം. എല്ലാവരുടെയും വിശ്വാസവും ആരാധനയും കാത്തു സൂക്ഷിക്കണം എന്ന് അഭിപ്രായപ്പെട്ട കോടതി ഷിയാ വഖഫ് ബോര്‍ഡിന്‍റെ ഹര്‍ജി കോടതി തള്ളി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കേണ്ടതാണെന്ന് കോടതി സൂചിപ്പിച്ചത്. പുരാവസ്തു രേഖകള്‍ ശരിവെച്ച കോടതി ദൈവശാസ്ത്രമല്ല, ച​രി​ത്ര വ​സ്തു​ത​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നു സു​പ്രീം കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K