09 November, 2019 10:29:46 AM


അയോധ്യാ കേസില്‍ നിര്‍ണായകമായ വിധിപ്രസ്താവം തുടങ്ങി



ദില്ലി: അയോധ്യാ കേസില്‍ നിര്‍ണായകമായ വിധിപ്രസ്താവം തുടങ്ങി. ജഡ്ജിമാരുടെ വിധി ഏകകണ്ഠമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുമടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.  2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയുന്നത്. വിധിക്ക് മുന്നോടിയായി രാജ്യം അതീവ ജാഗ്രതയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തിലാണ് പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K