07 November, 2019 12:10:21 PM
രാജ്യത്തിന്‍റെ സുപ്രധാനമായ അതിര്‍ത്തി രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ സൈനികര്‍ അറസ്റ്റില്‍
ദില്ലി: രാജ്യത്തിന്‍റെ സുപ്രധാനമായ അതിര്‍ത്തി രഹസ്യങ്ങള്‍ വാട്സ് ആപ്പ് വഴി പാകിസ്ഥാന്‍ വനിതാ ഏജന്റിന് ചോര്‍ത്തി നല്‍കിയ സൈനികര്‍ അറസ്റ്റില്‍. ഇതില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒഡീഷ സ്വദേശിയായ വിചിത്ര ബെഹ്‌റയാണ് അറസ്റ്റിലായത്. എക്സെര്‍സൈസ് സിന്ധു പ്രൊജക്റ്റിനെ സംബന്ധിക്കുന്ന നിര്‍ണ്ണായകമായ വിവരങ്ങളടങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ വാട്സ് ആപ്പ് വഴി വനിത ഏജന്റിന് അയച്ചതായാണ് പൊലീസ് പറയുന്നത്.
രാജ്യസുരക്ഷയെ സംബന്ധിക്കുന്ന നിര്‍ണ്ണായകമായ വിവരങ്ങള്‍ സമൂഹമാധ്യമം വഴി കൈമാറിയതിന് പ്രത്യുപകാരമായി ഇയാള്‍ പണം കൈപ്പറ്റിയതായി ഇന്റലിജന്‍സ് എ.ഡി.ജി.പി ഉമേഷ് മിശ്ര പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി ഏജന്റ് അയച്ച ചോദ്യങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നും ഇവര്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സിലെ അംഗമാണെന്നും പൊലീസ് പറയുന്നു.