05 November, 2019 08:33:47 PM


മുന്‍ എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെ 1,600 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി



ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി കെ ശശികലയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ബിനാമി ഇടപാട് തടയാനുള്ള നിയമപ്രകാരമാണ് മുന്‍ എഐഎഡിഎംകെ നേതാവിനെതിരെ നടപടി സ്വീകരിച്ചത്. 1600 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്തയാളായിരുന്നു ശശികല. മുഖ്യമന്ത്രിയാവാന്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേയാണ് ജയിലിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K