05 November, 2019 04:09:04 PM


മിസോറാമിന്‍റെ പതിനഞ്ചാമത് ഗവര്‍ണറായി പി.എസ്. ശ്രീധരന്‍പിള്ള ചുമതലയേറ്റു




ഐസ്വാള്‍: പി.എസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായി ചുമതലയേറ്റു. രാവിലെ 11.30ന് ഐസ്വാള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറമിന്റെ പതിനഞ്ചാമത് ഗവര്‍ണറായാണ് മുന്‍ ബിജെപി കേരളാ അധ്യക്ഷന്‍ കൂടിയായ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തത്.


കുടുംബത്തോടൊപ്പം ഇന്നലെ മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടെയാണ് വരവേറ്റത്. മിസോറം ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. കുമ്മനം രാജശേഖരന്‍, വക്കം പുരുഷോത്തമന്‍ എന്നിവരാണ് ഇതിന് മുന്‍പ് ഗവര്‍ണറായ മലയാളികള്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K