04 November, 2019 09:13:15 AM
ദില്ലിയിലെ നാലുനില ഫാക്ടറി കെട്ടിടത്തിൽ തീപിടിത്തം; മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്ക്
ദില്ലി: ദില്ലിയിലെ നാലുനില ഫാക്ടറി കെട്ടിടത്തിൽ തീപിടിത്തം. ഞായറാഴ്ച രാത്രിയോടെയാണ് പിരാഗർഹി മേഖലയിലെ ഫാക്ടറിയിൽ തീ പടർന്നത്. രക്ഷാപ്രവർത്തനത്തിനിടെ മൂന്നു അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഫാക്ടറിയിൽ തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. രൂക്ഷഗന്ധവും കനത്ത പുകയും പരിസരത്താകെ വ്യാപിച്ചിട്ടുണ്ട്. ഇരുപതിലധികം അഗ്നിശമന യൂണിറ്റുകളുടെ നേതൃത്വത്തിൽ തീയണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.