03 November, 2019 08:47:52 PM
തിസ് ഹസാരി കോടതി സംഘര്‍ഷം; പൊലീസുകാരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം
ദില്ലി: ദില്ലി തിസ് ഹസാരി കോടതിക്ക് പുറത്ത് നടന്ന ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. അഭിഭാഷകരുമായി പാര്‍ക്കിംഗ് സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെട്ട പൊലീസുകാരാണെന്ന് കരുതുന്ന എ.എസ്.ഐ പവന്‍, എ.എസ്.ഐ കാന്ത എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി എസ്പി ഗാര്‍ഗ് അദ്ധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.