01 November, 2019 10:15:30 PM
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് യുപിയില്‍ അഞ്ച് പേര് മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് പേര് മരിച്ചു. വിഷവാതകം ശ്വസിച്ച ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റിക് ടാങ്ക് നന്നാക്കുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടമാര്‍ അറിയിച്ചു. ഇവര്‍ക്ക് എല്ലാവിധ വൈദ്യസഹായവും നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. അഞ്ച് പേരുടെ മരണത്തിലും മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി.