30 October, 2019 10:18:29 AM
ഒരു കോടിയുടെ സ്വർണ്ണം പൊടിയാക്കി വസ്ത്രത്തിനുള്ളില്‍ കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് പിടിയിൽ
മുംബൈ: എയർ ഹോസ്റ്റസ് വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം അധികൃതർ പിടികൂടി. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന സന്നാ പത്താൻ എന്ന എയർ ഹോസ്റ്റസിൽനിന്ന് നിന്നാണ് അധികൃതർ നാലു കിലോ സ്വർണം പിടികൂടിയത്. പൊടിരൂപത്തിൽ വസ്ത്രത്തിനുള്ളിലാക്കിയാണ് സ്വർണ്ണം കൊണ്ടുവന്നത്. സ്വർണം കടത്തുന്നതിന് പ്രതിഫലമായി 60,000 രൂപ ലഭിച്ചുവെന്ന് എയർ ഹോസ്റ്റസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.