25 October, 2019 01:59:47 PM


പുതിയ മഹാരാഷ്ട്ര നിയമസഭയില്‍ അംഗങ്ങളായി സഹോദരങ്ങളായ ധീരജ് ദേശ്മുഖും അമിത് ദേശ്മുഖും



മുംബൈ : സഹോദരങ്ങളായ അമിത് ദേശ്മുഖും ധീരജ് ദേശ്മുഖും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ സന്തോഷം പങ്കുവെച്ച്‌ ബോളിവുഡ് താരമായ സഹോദരന്‍ റിതേഷ് ദേശ്മുഖ്. 'ഞങ്ങള്‍ ഇത് ചെയ്തു പപ്പ' എന്നു തുടങ്ങുന്ന ട്വീറ്റുമായാണ് റിതേഷ് ദേശ്മുഖ് വിജയത്തിന്‍റെ സന്തോഷം പങ്കുവെയ്കുന്ന ട്വീറ്റ് ചെയ്തത്.


കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ആയിരുന്ന അന്തരിച്ച വിലാസ് റാവു ദേശ്മുഖിന്‍റെ മക്കളാണ് റിതേഷും ധീരജും അമിതും. മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഉണ്ടായ പിന്നാലെ തന്നെ ധീരജ് ദേശ്മുഖിനെയും അമിത് ദേശ്മുഖിനെയും അഭിനന്ദിക്കുന്ന ട്വീറ്റുമായി റിതേഷ് ദേശ്മുഖും രംഗത്തെത്തി.


സഹോദരങ്ങള്‍ക്കുള്ള അഭിനന്ദന ട്വീറ്റ് പോസ്റ്റ് ചെയ്തത് രണ്ട് ചിത്രങ്ങളോടു കൂടിയാണ്. ഒന്നില്‍ റിതേഷ് ദൂരേക്ക് നോക്കി നില്‍ക്കുന്നതും അടുത്തതില്‍ സഹോദരങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതുമാണ് ഉള്ളത്. ലാത്തുര്‍ സിറ്റിയില്‍ നിന്ന് മത്സരിച്ച അമിത് ദേശ്മുഖ് 40, 000ത്തിനു മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K