24 October, 2019 08:45:02 PM
വൈദ്യുത ദീപപ്രഭയില്‍ മുങ്ങി ഏറ്റുമാനൂര്‍; ലൈറ്റ് & സൗണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ സമ്മേളനം നാളെ
ഏറ്റുമാനൂര്‍: വൈദ്യുത ദീപാലങ്കാരപ്രഭയില്‍ മുങ്ങി ഏഴരപൊന്നാനയുടെ നാട്. ലൈറ്റ് ആന്‍റ് സൌണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആറാമത് ജില്ലാ സമ്മേളനോടനുബന്ധിച്ചാണ് ഏറ്റുമാനൂര്‍ നഗരം ഇന്നുവരെ കാണാത്ത രീതിയില്‍ ദീപപ്രഭയില്‍ കുളിച്ചത്. നഗരത്തിലെ ദീപാലങ്കാരം വ്യാഴാഴ്ച വൈകിട്ട് സെന്‍ട്രല്‍ ജംഗ്ഷനില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ എ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷന്‍റെ മുന്‍വശവും സെന്‍ട്രല്‍ ജംഗ്ഷനിലെ ഡിവൈഡറുകളും പാലാ റോഡും സമ്മേളനം നടക്കുന്ന തോംസണ്‍ കൈലാസ് ഓഡിറ്റോറിയവും വൈദ്യുതദീപപ്രഭയില്‍ വര്‍ണ്ണവിസ്മയം തീര്‍ത്തു.
25ന് രാവിലെ 9.30ന് കൊടിമരഘോഷയാത്ര എഎംഎ റഷീദും കപ്പി-കയര്‍ ഘോഷയാത്ര രാജീവ് കുറവിലങ്ങാടും പതാക ഘോഷയാത്ര എ വി ജോസഫും ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5നാണ് പതാക ഉയര്‍ത്തല്‍. 26ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണല്‍ ഉദ്ഘാടനം ചെയ്യും. നൂതന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പ്രദര്‍ശനവും ക്ലാസും നടക്കും.
വൈകിട്ട് 4ന് പ്രകടനത്തെ തുടര്‍ന്ന് നടക്കുന്ന സമ്മേളനം സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് റഹിം കുഴിപ്പുറം പ്രഭാഷണം നടത്തും. വിദ്യാഭ്യാസ അവാര്‍ഡുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും മോന്‍സ് ജോസഫ് എംഎല്‍എയും ചേര്‍ന്ന് വിതരണം ചെയ്യും.ചികിത്സാ സഹായ വിതരണം വ്യാപാരി വ്യവസായി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ്.ബിജു നിര്‍വ്വഹിക്കും.