23 October, 2019 12:44:48 PM
പാലാ ചൂണ്ടശ്ശേരി എൻജിനീയറിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ; നൂറോളം കുട്ടികള്‍ ചികിത്സ തേടി
പാലാ: ചൂണ്ടശേരി സെന്‍റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലില്‍ നിന്നും അല്ലാതെയും നൂറോളം വിദ്യാർത്ഥികൾ ചികിത്സ തേടിയതായാണ് വിവരം. ഛർദ്ദിയും വയറിളക്കവും പിടിപെട്ടാണ് വിദ്യാർത്ഥികൾ ആശുപത്രിയിലെത്തിയത്. ഹോസ്റ്റലിൽ ഉണ്ടാക്കിയ ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണമെന്ന് പറയുന്നുണ്ടെങ്കിലും കോളേജ് അധികൃതര്‍ ഇത് നിഷേധിച്ചു.
ഇന്നലെയാണ് കുട്ടികളില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടു കണ്ടത്. അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടിയതോടൊപ്പം ആരോഗ്യവിഭാഗം അധികൃതരെ തങ്ങള്‍ വിവരമറിയിച്ചുവെന്നും പരിശോധനയില്‍ ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്നാണ് കുട്ടികള്‍ക്ക് രോഗം പിടിപെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കോളേജ് പിആര്‍ഓ കൈരളി വാര്‍ത്തയോട് പറഞ്ഞു. അമ്പതില്‍ താഴെ കുട്ടികള്‍ മാത്രമേ അസുഖബാധിതരായിട്ടുള്ളുവെന്നും ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു.