13 October, 2019 11:50:26 PM


പ്രധാനമന്ത്രിയുടെ സഹോദര പുത്രിയുടെ മൊബൈലും പേഴ്‌സും മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍




ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദര പുത്രിയുടെ പേഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. 100 പോലീസുകാരെ 20 സംഘങ്ങളായി തിരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ശനിയാഴ്ച രാവിലെയാണ് മോഡിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോഡിയുടെ പേഴ്‌സും മൊബൈലും മോഷ്ടിച്ചത്. ഡല്‍ഹിയില്‍ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് പുറത്തുവച്ചാണ് ദമയന്തി മോഷണത്തിനിരയായത്.


ദമയന്തി അമൃത്സറില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് സംഭവം. ഗുജറാത്തി സമാജ് ഭവനില്‍ ദമയന്തി മുറി ബുക്ക് ചെയ്തിരുന്നു. അതിന്റെ ഗേറ്റില്‍ എത്തിയപ്പോഴാണ് രണ്ടംഗ സംഘം പേഴ്‌സും ഫോണും തട്ടിയെടുത്തത്. 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടപ്പെട്ടതായി ദമയന്തി വെളിപ്പെടുത്തി. ഡല്‍ഹി പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തെ തുടര്‍ന്ന് ദമയന്തി സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. രേഖകള്‍ നഷ്ടമായെങ്കിലും ദമയന്തിയും ഭര്‍ത്താവും ഇന്നലെ വൈകിട്ട് തന്നെ അഹമ്മദാബാദിലേക്ക് മടങ്ങിയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K