12 October, 2019 10:32:16 AM
ആദായനികുതി റെയ്ഡിന് പിന്നാലെ കർണാടക മുൻ ഉപമുഖ്യമന്ത്രിയുടെ പി.എ. ആത്മഹത്യ ചെയ്തു
ബംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ജി.പരമേശ്വരയുടെ പഴ്സണൽ അസിസ്റ്റന്റ് ജീവനൊടുക്കി. ബംഗളുരു സ്വദേശി രമേഷ് കുമാറാണു മരിച്ചത്. ബംഗളൂരു ജ്ഞാന ഭാരതിയിലെ തോട്ടത്തിൽ രമേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസങ്ങളിൽ ജി. പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ 4.52 കോടി രൂപ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പരമേശ്വര ചാൻസലറായ ശ്രീ സിദ്ധാർഥ അക്കാഡമി ഓഫ് ഹയർ എഡ്യുക്കേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെഡിക്കൽ കോളജുകളിലും റെയ്ഡ് നടന്നു.