30 September, 2019 11:43:50 AM
പറക്കുന്നതിനിടെ എന്‍ജിന് തീപിടിച്ചു: ഗോവയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി
പനജി: പറക്കുന്നതിനിടെ എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. 180 യാത്രക്കാരുമായി ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനമാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്. ഗോവ മന്ത്രി നീലേഷ് കാബ്രാള്‍ ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം.
പറക്കുന്നതിനിടയില്‍ വിമാനത്തിന്റെ ഇടത്തെ എന്‍ജിന്‍ തകരാറിലാകുകയും തീപപിടിക്കുകയുമായിരുന്നു. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ പൈലറ്റ്, ഇടത്തെ എന്‍ജിന്റെ പ്രവര്‍ത്തനം നിര്‍ത്തി ഒരു എന്‍ജിന്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് തിരിച്ച് ഇറക്കുകയായിരുന്നു. തീപിടിച്ചതായി കണ്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. പൈലറ്റിന്റെ സമയാേചിത ഇടപെടലാണ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്. 20 മിനിറ്റിനു ശേഷമാണ് ഗോവ വിമാനത്താവളത്തില്‍ വിമാനം നിലത്തിറക്കിയത്. പിന്നീട് യാത്രക്കാരെ മറ്റു വിമാനങ്ങളിലാണ് യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്