30 September, 2019 10:56:40 AM
ഐശ്വര്യ റായിയെ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍ നിന്ന് വിവാഹമോചനക്കേസ് നിലനില്‍ക്കെ പുറത്താക്കി
പാറ്റ്ന: ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്ന് പുറത്താക്കിയെന്ന് പരാതി. ഐശ്വര്യ റായി തന്നെയാണ് ഭര്‍തൃമാതാവ് റാബ്റി ദേവിയും ഭര്‍തൃസഹോദരി മിസ ഭാരതിയും ചേര്‍ന്ന് തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. തേജ് പ്രതാപ് യാദവ്- ഐശ്വര്യ റായ് വിവാഹമോചനക്കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ മൂന്നു മാസമായി റാബ്റി ദേവിയും കുടുംബവും തനിക്ക് ഭക്ഷണം പോലും നല്‍കുന്നില്ലെന്നും അടുക്കളയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയെന്നും ആരോപിച്ച ഐശ്വര്യ ഭര്‍തൃസഹോദരി മിസ ഭാരതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇതെല്ലാം നടക്കുന്നതെന്നും പറഞ്ഞു. തന്റെ മാതാപിതാക്കളാണ് ദിവസങ്ങളായി തനിക്ക് ഭക്ഷണമെത്തിച്ചു നൽകിയതെന്നും അവർ പറഞ്ഞു.