29 September, 2019 12:38:20 PM
ഗംഗാ നദി കരകവിഞ്ഞു; പാറ്റ്നയിലെ രാജേന്ദ്ര നഗറിൽ 25 മലയാളികൾ കുടുങ്ങി കിടക്കുന്നു
പാറ്റ്ന: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബിഹാറിൽ 25 മലയാളികൾ കുടുങ്ങി കിടക്കുന്നു. പാറ്റ്നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവർ കുടുങ്ങിയത്. ഇവർ താമസിച്ചിരുന്ന ഫ്ളാറ്റുകളുടെ ആദ്യനില വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. അതേസമയം, രക്ഷപ്രവർത്തർത്തനം പോലും തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.