27 September, 2019 09:53:03 PM
അഴിമതി ആരോപണം: എന്‍സിപി നേതാവ് അജിത് പവാര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു
1
മുംബൈ: 25,000 കോടിയുടെ അഴിമതി ആരോപണം തലയില്‍ നില്‍ക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍സിപി എംഎല്‍എയും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ രാജിവച്ചു. സ്പീക്കര്‍ ഹരിബാഹു ബാഡ്‌ജെയുടെ അടുത്തെത്തിയാണ് രാജി സമര്‍പ്പിച്ചത്. രാജി സ്വീകരിച്ചതായി സ്പീക്കറും അറിയിച്ചു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം കാത്തുനില്‍ക്കെയാണ് എന്‍സിപി അധ്യ ക്ഷന്‍ ശരത്ത് പവാറും ബന്ധു അജിത് പവാറും അടക്കം 71 നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ചോദ്യം ചെയ്യുവാന്‍ ഇന്ന് ഹാജരാകുന്നതിന് ശരത്ത് പവാറിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ക്രമസമാധാന നില തകരുമെന്ന് കണ്ടതിനെത്തുടര്‍ന്ന് പോലീസ് അത് പിന്നീട് മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു.
ശരത്ത് പവാറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ജനം വിശ്വസിക്കില്ലെന്ന് ശിവസേന എംപി. സഞ്ജയ് റൗട്ട് പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമായാണ് പവാറിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.