16 September, 2019 10:04:10 AM


രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ: അമേരിക്കൻ പൗരന്മാരായ അച്ഛനും മകനും പിടിയിൽ



ദില്ലി: രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അമേരിക്കൻ പൗരന്മാരായ അച്ഛനും മകനുമാണ് അറസ്റ്റിലായത്. ദില്ലി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സെപ്തംബർ 14നായിരുന്നു സംഭവം. ഡ്രോൺ പറത്താനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ദില്ലി പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K