14 September, 2019 10:32:39 AM


രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു; തലഭാഗം വേർപെടുത്തിയ നിലയില്‍



ലഖ്‌നൗ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു. ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്. പ്രതിമയുടെ തലഭാഗം വേർപെടുത്തിയ നിലയിലാണ്. പ്രതിമ പുന:സ്ഥാപിച്ചതായി അഡീഷണൽ എസ്പി അവധേശ് കുമാർ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K