11 September, 2019 09:13:54 PM


എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ഗണേഷ് നായിക് ബിജെപിയിൽ ചേർന്നു



മുംബൈ: എൻസിപിയിലെ മുതിർന്ന നേതാവും മഹാരാഷ്ട്രയിൽ മുൻ മന്ത്രിയുമായിരുന്ന ഗണേഷ് നായിക് ബിജെപിയിൽ ചേർന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഗണേഷ് നായിക് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസിനൊപ്പം നിൽക്കുന്ന ചിത്രവും എൻഐ പുറത്തുവിട്ടു. നവി മുംബൈയിൽ നിന്നുള്ള നേതാവാണ് ഇദ്ദേഹം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K