06 September, 2019 09:39:10 PM


ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർക്ക് 'രാഷ്ട്രപുത്രി' പദവി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ



ദില്ലി: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർക്ക് രാഷ്ട്രപുത്രി പദവി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. തൊണ്ണൂറു വയസ്സു തികയുന്ന സെപ്റ്റംബർ 28നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഇന്ത്യൻ സിനിമാ പിന്നണിഗാനരംഗത്തിന് ഏഴു പതിറ്റാണ്ടുകളായി നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് സർക്കാർ ഈ വിശിഷ്ടപദവി നൽകി ആദരിക്കുന്നത്.


'മോദി ലതാജിയുടെ ശബ്ദത്തിന്‍റെ ആരാധകനാണ്. രാജ്യത്തിന്‍റെ ആകെ ശബ്ദത്തെയാണ് അവർ പ്രതിനിധീകരിക്കുന്നത്. അവർക്ക് രാഷ്ട്രം നൽകുന്ന ആദരവാണ് ഈ പദവി.' സർക്കാരിന്‍റെ അടുത്ത വൃത്തങ്ങൾ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെടുന്ന ലത ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളിൽ പാടിയിട്ടുണ്ട്. 1989ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. 2001ൽ ഭാരതരത്നയും. എം.എസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലതാ മങ്കേഷ്ക്കർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K