29 August, 2019 11:11:23 AM


തീവ്രവാദ ഭീഷണി: കോയമ്പത്തൂരില്‍ 5 ഇടങ്ങളില്‍ എൻഐഎ റെയ്ഡ്; 7000 പോലീസുകാരെ വിന്യസിച്ചു



കോയമ്പത്തൂര്‍: തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കോയമ്പത്തൂരിലെ എന്‍ഐഎ റെയ്ഡ് നടത്തി. ജില്ലയില്‍ 5 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. സംശയം തോന്നുന്ന വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇവിടങ്ങളില്‍ പോലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇസ്ലാമിക സ്‌റ്റേറ്റുമായി ബന്ധം ഉള്ളവരെ കണ്ടെത്തുന്നതിനാണ് റെയ്ഡ് എന്നാണ് അറിയുന്നത്. കോയമ്പത്തൂരിലെ 5 ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍, എന്നിവ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.


ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 8 വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. അര്‍ധസൈനീക വിഭാഗത്തെയടക്കം 7000 പോലീസുകാരെയാണ് തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാടിന് പുറമെ കര്‍ണാടകം, ആന്ധ്രാ, പുതുച്ചേരി, ന്യൂഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K