22 August, 2019 04:26:26 PM
ശ്രീനഗര്‍, ജമ്മു മേയര്‍മാര്‍ക്ക് സഹമന്ത്രി പദവി നല്കി അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ്
ശ്രീനഗര്‍: ശ്രീനഗര്‍, ജമ്മു മേയര്‍മാര്‍ക്ക് സഹമന്ത്രി പദവി നല്കി അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ്. 13 വര്‍ഷത്തിനുശേഷം കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീനഗര്‍, ജമ്മു മേയര്‍മാര്‍ക്കാണ് സഹമന്ത്രിപദവി നല്‍കുന്നത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് ജുനൈദ് മാട്ടു ആണു ശ്രീനഗര്‍ മേയര്‍. ബിജെപി നേതാവ് മോഹന്‍ ഗുപ്തയാണു ജമ്മു മേയര്‍. അഡീഷണല്‍ സെക്രട്ടറി സുഭാഷ് ഛിബര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.