05 August, 2019 12:02:50 PM
കാശ്മീര്‍ സസ്പെൻസിന് അവസാനം: സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി
ദില്ലി: ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതുസംബന്ധിച്ച് നിര്‍ണായക ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇതു സംബന്ധിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.
ജമ്മു കാഷ്മീരിനെ സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകളാണ് അമിത്ഷാ രാജ്യസഭയില്‍ കൊണ്ടുവന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക. ജമ്മു കാഷ്മീരിനെ പുനസംഘടിപ്പിക്കുക തുടങ്ങിയവയാണ് ബില്ലില്‍ കൊണ്ടുവന്നത്.