27 July, 2019 12:43:49 PM
ദില്ലി ഐഐടിയില്‍ ലാബ് ടെക്നീഷ്യനും അമ്മയും ഭാര്യയും തൂങ്ങി മരിച്ച നിലയില്‍
ദില്ലി: ദില്ലി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐഐടി) ലാബ് ടെക്നീഷ്യന്‍ അടക്കം മൂന്ന് പേര്‍ തൂങ്ങി മരിച്ചു. ഗുല്‍ഷാന്‍ ദാസ് ആണ് ഭാര്യ സുനിത, അമ്മ കാമ്ത എന്നിവരോടൊപ്പം ആത്മഹത്യ ചെയ്തത്. അമ്മയ്ക്കും ഭാര്യക്കുമൊപ്പം താമസിക്കുന്ന ഗുല്‍ഷാനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ പൊലീസ് ഐഐടിയില്‍ എത്തിയപ്പോഴാണ് ഫ്ളാറ്റില്‍ മൂന്ന് മുറികളിലെ ഫാനുകളിലായി മൂവരും തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
മൂവരുടെയും ആത്മഹത്യാ കുറിപ്പുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ഈമാസം ഫെബ്രുവരിയിലാണ് സുനിതയും ഗുല്‍ഷാനും വിവാഹിതരായത്. ഹരിയാനയിലാണ് ഗുല്‍ഷാന്‍റെ മറ്റു കുടുംബാംഗങ്ങള്‍ താമസിക്കുന്നത്.