20 July, 2019 04:02:52 PM


മകന് കളിക്കാന്‍ മൊബൈല്‍ നല്‍കി പിതാവ് ആപ്പിലായി; തകര്‍ന്നത് 15 വര്‍ഷത്തെ ദാമ്പത്യജീവിതം




ബംഗളുരു: കൗമരക്കാരനായ മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയ പിതാവ് ആപ്പിലായി. ഗയിമിന് പകരം മകന്‍ തുറന്നതാകട്ടെ പിതാവിന്‍റെ അവിഹിത ബന്ധം തെളിയിക്കുന്ന കോള്‍ റെക്കോര്‍ഡും സന്ദേശങ്ങളും. ഗെയിം കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ പിതാവിന്‍റെ കണ്ട വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ അശ്ലീല സന്ദേശങ്ങളും ഉണ്ടായിരുന്നു. പിതാവിന്‍റെ ഫോണില്‍ നിന്നും കാമുകിയുമായുള്ള കോള്‍ റെക്കോര്‍ഡ് 14കാരനായ മകന്‍ കണ്ടെത്തിയതോടെ പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് നാഗരാജു എന്നയാളുടെ ഭാര്യ.


പിതാവിന്‍റെ കോള്‍ റെക്കോര്‍ഡ് കേള്‍ക്കാനിടയായ മകന്‍ ഇക്കാര്യം അധ്യാപികയായ അമ്മയെ അറിയിച്ചു. ജൂലൈ 11നാണ് സംഭവം. വിവരമറിഞ്ഞതോടെ  ഭാര്യ പോലീസില്‍ പരാതി നല്‍കി. സംഭവം ചോദ്യം ചെയ്തിനെ തുടര്‍ന്ന് നാഗരാജു തന്നെ മര്‍ദ്ദിച്ചുവെന്ന് ഭാര്യ ആരോപിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K