14 July, 2019 08:08:10 PM
ചന്ദ്രയാൻ - 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് രാവിലെ 2.51ന് കുതിച്ചുയരും
ശ്രീഹരിക്കോട്ട: ചന്ദ്രയാൻ – 2' വിക്ഷേപണം നാളെ. 20 മണിക്കൂർ കൗണ്ട് ഡൗൺ ഇന്ന് രാവിലെ 6.51ന് തുടങ്ങി. 20 മണിക്കൂർ നീണ്ട് നിൽക്കുന്ന കൗൺഡൗൺ പൂർത്തിയാക്കി നാളെ രാവിലെ 2.51-നാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കുക. ഒരു രാജ്യത്തിന്‍റെ മുഴുവൻ സ്വപ്നച്ചിറകുകളിലേറി ചന്ദ്രയാൻ രണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് കുതിച്ചുയരും. വിക്ഷേപണത്തിനുള്ള കൗൺഡൗണുമായി മുന്നോട്ട് പോകാനുള്ള അനുമതി ലോഞ്ച് ഓതറൈസേഷൻ ബോർഡ് ഇന്നലെ രാത്രി ചാന്ദ്രയാൻ 2 മിഷൻ ഡയറക്ടർക്ക് നൽകുകയായിരുന്നു.